ലക്കിടി :വയനാട് ചുരത്തിൽ ഗതാഗത തടസ്സം. ചുരം കയറുന്ന വണ്ടികൾ ചിപ്പിലിത്തോട് മുതൽ 6 ഹെയർപിൻ വരെ ബ്ലോക്ക് അനുഭവപ്പെടുന്നുണ്ട് .സ്കൂൾ അവധിക്കാലത്തിന്റെ അവസാന നാളുകളായതിനാൽ വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനവ്. വരും ദിവസങ്ങളിലും ചുരത്തിൽ കുരുക്ക് മുറുകാൻ സാധ്യതയുണ്ട് . ഇന്നും നാളെയും (ശനി, ഞായർ) അവധി ദിവസങ്ങളിൽ ചുരത്തിൽ ശക്തമായ ഗതാഗതക്കുരുക്ക് ഉണ്ടാകാനാണ് സാധ്യതയെന്ന് അധികൃതരും പോലീസും മുന്നറിയിപ്പ് നൽകുന്നു.ഹോസ്പിറ്റൽ ,റെയിൽവേ എയർപോർട്ട് യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര ചെയ്യേണ്ടതാണ് .
വയനാട് ചുരത്തിൽ ഗതാഗത തടസ്സം

