തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക്ഉജ്ജ്വല സ്വീകരണവുമായി ജന്മനാട്

മാനന്തവാടി. വയനാട് ജില്ലയുടെ അതിർത്തി പ്രദേശമായ നിരവിൽപ്പുഴ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽമുസ്ലിം ലീഗ് നേതാക്കളും പ്രവർത്തകരും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. മുസ്ലിംലീഗിന്റെ ചരിത്രത്തിൽ ആദ്യമായി ജില്ലക്കാരനായ മുസ്ലിം ലീഗ് നേതാവ് മന്ത്രിയായി വയനാട്ടിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിൽ അണികളുടെ ആവേശം പൊട്ടിയൊഴുകി. ഇന്നലെ രാവിലെ 11 മണിയോടെ നിരവിൽപ്പുഴയിലെത്തിയ മന്ത്രിയെ സ്വീകരിക്കാനായി ജില്ലാ ലീഗ് നേതാക്കളും, മാനന്തവാടി എം എൽ എ ഉഷാ വിജയനും എത്തി. തലയിൽ പുഷ്പകിരീടം ധരിപ്പിച്ചും ഹാരാർപ്പണം നടത്തിയും, പടക്കം പൊട്ടിച്ചും നേതാക്കളും പ്രവർത്തകരും മന്ത്രിയെ വരവേറ്റു. തുടർന്ന് ബാൻ്റ് വാദ്യമേളങ്ങളോടെ ബൈക്ക് റാലിയുടെ അകമ്പടിയിൽ മന്ത്രിയെ ആനയിച്ചു. ഇതിന് പുറമെ നൂറ് കണക്കിന് വാഹനങ്ങളും മന്ത്രിക്ക് അകമ്പടിയായി റോഡിലൂടെ നീങ്ങി. സ്വീകരണകേന്ദ്രമായ കമ്പളക്കാടെത്തുന്നതിന് മുമ്പായി വിവിധകേന്ദ്രങ്ങളിൽ പ്രവർത്തകർ മന്ത്രിക്ക് ആഭിവാദ്യമർപ്പിക്കുകയും മന്ത്രി പ്രത്യഭിവാദ്യം നടത്തുകയും ചെയ്തു‌.

 

കെ കെഅഹമ്മദ്ഹാജി. ടി മുഹമ്മദ്, യഹ്യാഖാൻ തലക്കൽ,ഹാരിസ് കണ്ടിയൻ, നിസാർ അഹമ്മദ് സി. കുഞ്ഞബ്ദുള്ള കെ കെ അഹമ്മദ് ഹാജി ടി മുഹമ്മദ്,ഉഷ വിജയൻ എം എൽ എ റസാഖ് കൽപ്പറ്റ,അഡ്വ: എം.സി.എം.ജമാൽ, എം. എം മുഹമ്മഫ് ബഷീർ സലിം മേമന ടി മൊയ്തു കൊച്ചി ഹമീദ് ഹാസൈനാർ പനമരം വള്ളിയാട്ട് അബ്‌ദുള്ള അസിസ് കെ. സി ഹസൈനാർബത്തേരി, അബ്‌ദുള്ള മടക്കര പി ഇസ്മായിൽ എം പി നവാസ് ഉവൈസ് ഇടവെട്ടൻ ഇസ്‌മായിൽ കറക്കണ്ടി വെട്ടൻ അബ്‌ദുള്ള ടി നാസർ പി ഏ ജലീൽഅബ്ദുള്ള കേളോത്ത്അബ്ദുള്ള പടയൻഎന്നിവരുടെ നേതൃത്വത്തിലാണ് ഊഷ്മള സ്വീകരണം നൽകിയത്. കോറോം, മക്കിയാട്,കണറ്റിങ്കൽ,കണറ്റിങ്കൽ, കണ്ടത്തു വയൽ, വെള്ളമുണ്ട, വെള്ളമുണ്ട സിറ്റി, ഏഴേനാൽ, തരുവണ,പീച്ചംങ്കോട്, നാലാംമൈൽ, കെല്ലൂർ,ആറാംമൈൽ, അഞ്ച് കുന്ന്, കൂളിവയൽ, കാപ്പും ചാൽ,കൈതക്കൽ, പനമരം, പച്ചിലക്കാട്, മില്ല് മുക്ക് കണിയാമ്പറ്റ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ നിന്ന്സാധാരണക്കാരും സ്ത്രീകളും കുട്ടികളും മന്ത്രിക്ക് അഭിവാദ്യമർപ്പിച്ചു. കെല്ലൂർ ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്ന മുസ്ലിം ലീഗ് മുൻ വയനാട് ജില്ലാ പ്രസിഡണ്ട് എൻ മമ്മൂട്ടിയുടെ ഖബറിടത്തിൽ പ്രാർത്ഥനനടത്തിയ ശേഷമാണ് മന്ത്രി കമ്പളക്കാടെത്തിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *