ഇറാന്റെ സമുദ്രപരിധിയില്‍ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ ഐ.ആര്‍.ഐ.ബി ആണ് വിവരം പുറത്തുവിട്ടത്. ഇറാന്റെ സമുദ്ര അതിര്‍ത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോണ്‍ ഉടന്‍ തന്നെ റെവല്യൂഷണറി ഗാര്‍ഡിന്റെ അത്യാധുനിക പ്രതിരോധ മിസൈല്‍ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നുവെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു.
യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാൻ

