വിവാഹദിവസം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് പരിക്ക്

മുവാറ്റുപുഴ : അമേരിക്കയിൽ വിവാഹശേഷം വധൂ വരന്മാർ സഞ്ചരിച്ച ഹെലികോപ്ർ തകർന്നുവീണ് മലയാളിയായ നവവരനും പൈലറ്റും മരിച്ചു. ജോർജിയയിലെ ഡോസൺ കൗണ്ടിയിലാണ് അപകടം. മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്. ഡെൽറ്റ എയർലൈൻസ് പൈലറ്റായിരുന്നു.

 

വരൻ ഡേവും ഹെലികോപ്‌ടർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു മലയാളിയായ ജെസ‌ി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. നോർത്ത് ജോർജിയയിൽ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോൾ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ഡോസൺവില്ലിന് സമീപം വെള്ളിയാഴ്‌ച രാത്രി 10.30 ഓടെ ആണ് നവദമ്പതികൾ സഞ്ചരിച്ച റോബിൻസൺ ആർ66 ഹെലികോപ്ടർ തകർന്നുവീണത്. പൈലറ്റ് ഉൾപ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ടർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. പരിക്കേറ്റ ഭാര്യ ജെസ്‌നി സുഖം പ്രാപിച്ചുവരുന്നു

 

അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്ിയെ രക്ഷപ്പെടുത്തിയത്. വിവാഹ ചടങ്ങുകൾക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികൾ. അപകടസമയം പ്രദേശത്ത് ശക്തമായ മൂടൽമഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

മുവാറ്റുപുഴയിൽനിന്നു വർഷങ്ങൾക്കു മുൻപേ അമേരിക്കയിൽ കുടിയേറിയ കടവാക്കുഴിയിൽ ഫിജി ജോർജ് -ഹേബ ഫിജി ദമ്പതികളുടെ മകനാണ് മരിച്ച ഡേവ് ഫിജി. തലവടി ചുണ്ടുകാട്ടിൽ ജെസ്വിൻ വില്ലയിൽ സാം ഉമ്മൻ-ഷീല സാം ദമ്പതികളുടെ മകളാണ് പരിക്കേറ്റ ജെസ്നി സാം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *