കറുപ്പിന്റെ വിജയം അണിയറ പ്രവര്‍ത്തകര്‍ക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ സമ്മാനിച്ച് നടന്‍ സൂര്യ

മുന്നൂറു കോടി നേടി മുന്നേറുന്ന കറുപ്പിന്റെ വിജയം ആഘോഷിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് മഹീന്ദ്ര ബിഇ 6 ബാറ്റ്മാന്‍ എഡിഷന്‍ സമ്മാനിച്ച് നടന്‍ സൂര്യ. ഛായഗ്രാഹകന്‍ ജികെ വിഷ്ണു, സംഗീത സംവിധായകന്‍ സായ് അഭയങ്കാര്‍, എഡിറ്റര്‍ ആര്‍ കലൈവനനുമാണ് പുതിയ കാര്‍ സമ്മാനിച്ചത്.

മഹീന്ദ്രയുടെ ബിഇ 6നെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ബാറ്റ്മാന്‍ എഡിഷന്‍. രണ്ട് ബാച്ചുകളിലായി 999 മോഡല്‍ വീതമാണ് മഹീന്ദ്ര പുറത്തിറക്കിയത്. ഡാര്‍ക്ക് നൈറ്റ് സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ലിമിറ്റഡ് എഡിഷന്‍ മഹീന്ദ്ര പുറത്തിറക്കിയത്. 28.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബിഇ 6ന്റെ ഉയര്‍ന്ന മോഡലായ പാക്ക് ത്രീ അടിസ്ഥാനമാക്കിയാണ് ബാറ്റ്മാന്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അകത്തും പുറത്തും കറുപ്പഴകിലാണ് ബാറ്റ്മാന്‍ എഡിഷന്‍ എത്തുന്നത്. സസ്‌പെന്‍ഷന്‍ ഭാഗങ്ങളും ബ്രേക്ക് കാലിപ്പറുകളും സ്വര്‍ണ നിറത്തിലാണ് നല്‍കിയിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *