നിരോധിത പുകയില ഉൽപ്പന്നമായ 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പിടിയിൽ

മാനന്തവാടി: 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പോലീസ് പിടിയിൽ.മാനന്തവാടി ചോയിമൂല എലിയപുരത്ത് വീട്ടിൽ വിനോദ് (48)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എരുമത്തെരുവിലെ alwin agro service എന്ന സ്ഥാപനത്തിനോട് ചേർന്ന ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നമായ 210 പാക്കറ്റ് ഹാൻസ് പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ കെ. മുർഷിദ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്‌, അരുൺകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *