മുള്ളൻകൊല്ലി : പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും തൈ നടലും നടത്തി സെൻ്റ് തോമസ് എയുപി സ്കൂൾ മുള്ളൻകൊല്ലി.വാർഡ് കൗൺസിലർ സിമി ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് മിനി ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു, കൃഷി അസിസ്റ്റൻ്റ് ഓഫീസർ ജയകൃഷ്ണൻ തൈ വിതരണം നടത്തി.
സ്കൂൾ അധ്യാപകൻ സെബാസ്റ്റ്യൻ പി ജെ മുഖ്യപ്രഭാഷണം നടത്തി. നോബി പള്ളിത്തറ, സബിതപൂത്തോട്ടായിൽ, വിനീതമാത്യു ധന്യ സക്കറിയ തുടങ്ങിയവർ പങ്കെടുത്തു . നൗഫൽ കെ എം സ്വാഗതവും മഹേശ്വരി കെ.എസ് നന്ദിയും പറഞ്ഞു.

