കൊല്ലം: കൊല്ലത്ത് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. അയത്തിൽ സ്വദേശി സൽമാൻ ഫാരിസ് (14) ആണ് മരിച്ചത്. കൊല്ലം പാൽക്കുളങ്ങര ക്ഷേത്രത്തിന് സമീപത്തെ റോഡിൽ ശനിയാഴ്ച്ച രാവിലെയാണ് സംഭവം. മാതാവിനോടൊപ്പം സ്‌കൂട്ടറിൽ കിളികൊല്ലൂരിലെ ട്യൂഷൻ സെന്ററിലേക്ക് പോകുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.മുന്നിലുള്ള ലോറിയെ മറികടക്കാൻ (Overtake ചെയ്യാൻ) ശ്രമിക്കുന്നതിനിടെ, എതിരെ വന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.
മാതാവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച 14-കാരൻ ലോറിക്കടിയിൽപ്പെട്ട് മരിച്ചു

