നിപ:ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ

കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധിതന് വിപുലമായ സമ്പർക്കമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ രോഗി പോയിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്ക് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

 

രോഗബാധിതൻ’ ഒരു ഗോഡൗൺ വാടകക്കെടുത്ത് സ്വയം വൃത്തിയാക്കിയിട്ടുണ്ട്. അവിടെ ചിലപ്പോൾ വവ്വാലിന് ഉണ്ടായിരിക്കാം. ഒരിക്കൽ പനി വന്ന് മാറിയ ശേഷമാണ് വീണ്ടും അസുഖബാധിതനായത്. ആശുപത്രിയിൽ പലതവണ സന്ദർശിച്ചിട്ടുണ്ട്. ജീവനക്കാരിൽ ആർക്കും ഇതുവരെ ബുദ്ധിമുട്ടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹൈ റിസ്ക് സാഹചര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കും’ -മന്ത്രി മുരളീധരൻ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *