ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം’; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഫിഫ ലോകകപ്പിന്റെ വ്യാപകമായി സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്‌ബോള്‍ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയ വഴി തട്ടിപ്പ് നടക്കുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പ്.

 

ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പുകാര്‍ പ്രധാനമായും കെണിയൊരുക്കുന്നത്. ‘FIFA World Cup ലൈവ് ഫ്രീ’, ‘1000+ ടിവി ചാനലുകള്‍ സൗജന്യം’, ‘പ്രീമിയം OTT ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ എന്നിങ്ങനെയുള്ള ആകര്‍ഷകമായ വാഗ്ദാനങ്ങളുമായാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

 

ഔദ്യോഗിക ആപ്ലിക്കേഷനുകളെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലാണ് വ്യാജന്മാര്‍ അറിയപ്പെടുന്നത്. ഇവ പ്ലേ സ്റ്റോറുകളില്‍ ലഭ്യമാകില്ല. പകരം, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രത്യേക ലിങ്കുകള്‍ വഴി ഇത്തരം ആപ്ലിക്കേഷനുകളുടെ എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

 

ഈ വ്യാജ ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി ‘Update Required’, ‘Activate Subscription’, ‘Enable Service’ തുടങ്ങിയ സന്ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. ഇവ അനുവദിക്കുന്നതോടെ ഫോണിന്റെ അതീവ സുരക്ഷാ വിഭാഗങ്ങളായ അക്‌സസിബിലിറ്റി സര്‍വീസ്, സ്‌ക്രീന്‍ ഓവര്‍ലേ, നോട്ടിഫിക്കേഷന്‍ ആക്‌സസ് എന്നിവയ്ക്കുള്ള അനുമതികള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകരുകയും, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. ഈ ബാക്ക്‌ഡോര്‍ എന്‍ട്രി (രഹസ്യ പ്രവേശനം) വഴി ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കുന്ന സംഘം, ഫോണിലുള്ള യുപിഐ, ബാങ്കിങ് ആപ്പുകള്‍ വഴി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *