ജില്ലയിൽ വീണ്ടും ഷിഗെല്ല കോളിയാടി എയുപി സ്കൂളിലെ ഒരു കുട്ടിക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു

ബത്തേരി : കോളിയാടി എയുപി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ, ആകെ രോഗബാധിതരുടെ എണ്ണം 17 ആയി. നിലവിൽ 10 പേർ വിവിധ  ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളും മുൻകരുതലുകളുംകുടിവെള്ള ശുചിത്വം:

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. സ്കൂളുകളിലും വീടുകളിലും ഉപയോഗിക്കുന്ന വെള്ളം ഷിഗെല്ല പരിശോധനയ്ക്ക് വിധേയമാക്കണം.

 

വ്യക്തിഗത ശുചിത്വം:

ഭക്ഷണം കഴിക്കുന്നതിന് മുൻപും, ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായി കഴുകുക.

ഭക്ഷണ സുരക്ഷ:

പഴകിയതോ തുറന്നുവെച്ചതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *