മുട്ടില്‍ മരം മുറി കേസിലെ മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങള്‍ ലേലം ചെയ്യാനാണ് സുല്‍ത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. പുനപരിശോധന ഹർജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ തുടർ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മുട്ടില്‍ മരം മുറി കേസ്; മരങ്ങള്‍ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

