ന്യൂനമര്‍ദ്ദം ദുര്‍ബലമായി; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതോടെ സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് മുതല്‍ മഴയുടെ ശക്തി കുറയാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പരക്കെ മഴ ലഭിച്ചെങ്കിലും ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ചൊവ്വാഴ്ച വരെ കേരളത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും നേരിയതോ ഇടത്തരമോ ആയ മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

 

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്‌തേക്കാം. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായതാണ് കേരളത്തില്‍ മഴ കുറയാന്‍ കാരണം. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും പൊതുജനങ്ങളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

 

നിലവില്‍ തെലങ്കാന മുതല്‍ മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ ഒരു ന്യൂനമര്‍ദ്ദ പാത്തിയും, മധ്യ ഉത്തര്‍പ്രദേശിന് മുകളിലായി ഒരു ന്യൂനമര്‍ദ്ദ മേഖലയും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇവ വരും മണിക്കൂറുകളില്‍ കൂടുതല്‍ ദുര്‍ബലമാകുമെന്നാണ് റിപ്പോര്‍ട്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *