ഉറങ്ങിക്കിടക്കവെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; തൃശൂരില്‍ ദമ്പതികള്‍ക്ക് പരിക്ക്

തൃശൂര്‍: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ദമ്പതികള്‍ക്ക് പരിക്ക്. തൃശൂര്‍ ഗുരുവായൂരിലാണ് സംഭവം. ആരോവീട്ടില്‍ കുട്ടപ്പന്‍(70), ഭാര്യ അംബിക(65) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കിടപ്പുരോഗികളാണ് ഇവര്‍. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

 

അപകടം നടക്കുമ്പോള്‍ കുട്ടപ്പനും ഭാര്യയും ഉറക്കത്തിലായിരുന്നു. പൊട്ടിത്തെറിച്ച ഫ്രിഡ്ജില്‍ നിന്ന് വീടിനുള്ളിലേക്ക് തീ പടരുകയായിരുന്നു. മുറി മുഴുവന്‍ കനത്ത പുക നിറയുകയും ചെയ്തു. വീടിന്റെ ഭിത്തികള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. ജനല്‍ ചില്ലുകളും തകര്‍ന്നു. ഫ്രിഡ്ജ് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *