പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂർ : എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു. ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിന്റെ ഭാര്യ നജ്മ (49) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ബുധനാഴ്ച വൈകീട്ട് മരണമടയുകയായിരുന്നു.ഖബറടക്കം വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ നടന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *