ബത്തേരി : പൊൻകുഴിയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് വനത്തിലേക്ക് ഇടിച്ചുകയറി അപകടം.കർണാടകയിലേക്ക് ലോഡ് എടുക്കാൻ പോയ ചരക്ക് ലോറിയാണ് വനത്തിലേക്ക് ഇടിച്ചു കയറിയത്.വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷാജഹാന് നെഞ്ചുവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് വാഹനം നിയന്ത്രണംവിട്ട് കാട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അതേസമയം ബത്തേരിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സായ നായ്ക്കട്ടിസ്വദേശി ആതിര അതുവഴി കടന്നുപോകുമ്പോൾ ആയിരുന്നു അപകടം ഉടൻ തന്നെ നാട്ടുകാർ ലോറിയിൽ നിന്ന് ഷാജഹാനെ പുറത്തെടുത്തു ശ്വാസം നിലച്ച ഷാജഹാന് ആതിര സിപിആർ നൽകി ജീവൻ രക്ഷിച്ചു. സ്വന്തം കാറിൽ തന്നെ ബത്തേരിയിലെ ഇഖ്റ ഹോസ്പിറ്റലിൽ എത്തിക്കുകയും അടിയന്തര ചികിത്സ നൽകുകയും ചെയ്തു. നേഴ്സ് ആയ ആതിരയുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് ഷാജഹാന് ജീവൻ തിരിച്ചു കിട്ടിയത്.

