സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു

ബത്തേരി: ഞായറാഴ്ച പെട്ടെന്നുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടു. അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനും പ്ലാറ്റ്‌ഫോമിലെ പ്രധാന ഫീച്ചറുകൾ ഉപയോഗിക്കാനും സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ഉപയോക്താക്കളും റിപ്പോർട്ട് ചെയ്യുന്നത്.

 

ലോജിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘അക്കൗണ്ട് ടെംപററിലി അൺഅവൈലബിൾ’ (Account temporarily unavailable) എന്ന സന്ദേശമാണ് സ്‌ക്രീനിൽ ദൃശ്യമാകുന്നത്. ഫേസ്ബുക്ക് മൊബൈൽ ആപ്പിലും വെബ്‌സൈറ്റിലും സമാനമായ പ്രശ്നങ്ങളാണ് നേരിടുന്നത്. ഇതിനുപുറമെ, ന്യൂസ് ഫീഡുകൾ അപ്‌ഡേറ്റ് ലഭിക്കുന്നതിലും ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ്.ചെയ്യുന്നതിലും കടുത്ത തടസ്സം നേരിടുന്നുണ്ട്. ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിട്ടുള്ള മെസഞ്ചർ സർവീസ് വഴി സന്ദേശങ്ങൾ അയക്കാൻ സാധിക്കാത്തതും പലരെയും വലച്ചു.

 

തകരാർ നേരിട്ടതോടെ നിരവധി ഉപയോക്താക്കൾ തങ്ങളുടെ പരാതികൾ എക്‌സിലൂടെ (ട്വിറ്റർ) പങ്കുവെച്ചു. ഈ സാങ്കേതിക പ്രശ്നത്തിന്റെ യഥാർത്ഥ കാരണമെന്താണെന്നോ, സേവനങ്ങൾ എപ്പോൾ പൂർണ്ണമായി പുനഃസ്ഥാപിക്കുമെന്നോ ഉള്ള കാര്യത്തിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *