കല്‍പ്പറ്റ:പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ഐ.പി.സി , പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകളിലായി 17 വർഷത്തെ തടവും 160000 രൂപ പിഴയും വിധിച്ചു. അച്ചൂരാനം, അരിക്കാട് വീട്ടിൽ വിനോദ് @വിനോച്ചൻ (52)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ. ആർ സുനിൽ കുമാർ ശിക്ഷിച്ചത്.
2024 ഓഗസ്റ്റിലാണ് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന പി.വി പ്രശോബ് കേസിൽ ആദ്യന്വേഷണം നടത്തുകയും പിന്നീട് സബ് ഇൻസ്പെക്ടർ ആയിരുന്ന സി. രാംകുമാർ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.
