കൊച്ചി: മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ലന്ന് ഹൈക്കോടതി. സിബില്‍ സ്‌കോര്‍ മോശമായ വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ശരിവെച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി നിയമപരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരുകൂട്ടം ബിരുദ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
