ഗൂഡല്ലൂരിലെ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു

നീലഗിരി: ഗൂഡല്ലൂരിനു സമീപമുള്ള നാടുകാണി ജീൻ പൂൾ, മരപ്പാലം ചീനക്കൊല്ലി, പൂവേലി പെരിയശോല, നീഡിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു.

 

12 വർഷത്തിലൊരിക്കൽ പൂക്കുന്ന സ്ട്രോബിലൻതസ് കുന്തിയാന എന്നു ശാസ്ത്രീയ നാമമുള്ള കുറിഞ്ഞിയാണിത്. 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടികളിലെ പൂക്കൾ ദിവസങ്ങളോളം വാടാതെ നിൽക്കും. ഒരു മാസത്തോളം ഇവിടങ്ങളിലെ കുറിഞ്ഞി പൂക്കുമെന്നു വനംവകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികളും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം, നിരോധിതമേഖല ഉൾപ്പെടുന്ന കാടുകളിലേക്കു പ്രവേശിക്കരുതെന്നു വനംവകുപ്പു മുന്നറിയിപ്പു നൽകി. കുറിഞ്ഞി പറിക്കുന്നതു ശിക്ഷാർഹമാണെന്നും അറിയിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *