കാറിനു പിന്നിൽ ബൈക്ക് ഇടിച്ചു റോഡിലേക്ക് വീണു; പുറകെ വന്ന കാർ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

 

കുന്നുംപുറം : കൊണ്ടോട്ടി- കൊളപ്പുറം റോഡിലെ കരുവാംകല്ലിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കരിപ്പൂർ മാതാംകുളം സ്വദേശിയും പരേതനായ കൈതകത്ത് മുഹമ്മദലിയുടെ മകനുമായ ജംഷീർ (26) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 5:30-ഓടെയാണ് അപകടമുണ്ടായത്.

 

ജംഷീർ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിന്റെ പിറകിലിടിച്ച് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം പുറകിൽ നിന്ന് വേഗത്തിൽ വന്ന മറ്റൊരു കാർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പള്ളിയിൽ സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ നാട്ടുകാരാണ് അപകടം ആദ്യം കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.

 

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *