സ്കൂൾ ബസിന് മുകളിലേക്ക് മരം വീണു; അഞ്ചുവയസുകാരി ക്ക് ദാരുണാന്ത്യം

ബെംഗളൂരു:സ്കൂളിൽ നിന്ന് കുട്ടികളെ തിരികെ ആക്കാനുള്ള യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു.കല്ലട്കയിലെ പ്രീ പ്രൈമറി സ്കൂളിലെ യുകെജി വിദ്യാർഥി ചിരാൻവിയാണ് മരിച്ചത്. ബെംഗളൂരുവിലെ ബന്ത്‌വാൾ താലൂക്കിലാണ് സംഭവം. കുട്ടികളെ ഇറക്കാൻ ബസ് നിർത്തിയപ്പോഴാണ് മരം മറിഞ്ഞ് വീണത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിൽ രണ്ട് കുട്ടികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവർ പുട്ടൂരിലെ ആശുപത്രിയിൽ ചികിൽസയിലാണ്.

 

അപകടവാർത്തയറിഞ്ഞ് നടുങ്ങിപ്പോയെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. പരുക്കേറ്റ കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ മഴയിലും കാറ്റിലും മരം കടപുഴകി നിന്നതാവാം അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്. അപകടത്തിൽപ്പെട്ട കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *