കോട്ടയത്ത് ഉരുൾപൊട്ടൽ;അമ്മയും മകനും മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ 2 പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോണിയുടെ മകൻ ജോസഫിൻ (24) മരിച്ചു. ജോസഫിൻ ജോണിയെ മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്നാണ് കണ്ടെടുത്തത്. ജോണിയുടെ ഭാര്യ റെജീനയും മണ്ണിനടിൽപ്പെട്ട് മരിച്ചതായി സ്ഥിരീകരിച്ചു. പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് പബ്ലിക് സ്കൂളിലെ ജീവനക്കാരിയാണ് റെജീന.

ഇവരുടെ വീടിന് മേലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് റെജീനയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫിന്റെ റെജീനയുടെയും മൃതദേഹം കണ്ടെത്തിയത്. ഗൃഹനാഥൻ  ജോണിയും ,മകളും ഈ സമയത്ത് വീട്ടിൽ അല്ലാത്തതിനാൽ രക്ഷപ്പെട്ടു.

 

അതേസമയം കോട്ടയത്ത് കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കലക്ടർ ചേതൻ കുമാർ മീണ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൽപൊട്ടൽ ഉണ്ടായി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *