ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി അധികൃതർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാല് മാസത്തിനിടെ ഇരുപതിനായിരത്തിലധികം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തിയതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
മാർച്ച് 1 മുതൽ ജൂലൈ 13 വരെയുള്ള കാലയളവിൽ 20,000-ത്തിലധികം പാകിസ്താനികളെയാണ് വിവിധ ഗൾഫ് രാജ്യങ്ങൾ സുരക്ഷാ കാരണങ്ങളാലും ക്രിമിനൽ നിയമലംഘനങ്ങൾ മൂലവും നാടുകടത്തിയത് . പാകിസ്താൻ നാഷണൽ അസംബ്ലിയിൽ നാർക്കോട്ടിക് കൺട്രോൾ മന്ത്രാലയം സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഇത്രയും വലിയ കണക്കുകൾ പുറത്തുവന്നത്.
