കൊണ്ടോട്ടി: കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷൗക്കത്തലിയുടെ മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ടി.പി. അഷ്‌റഫലി എംഎൽഎ. തികച്ചും നിർഭാഗ്യകരവും ഏറെ വേദനാജനകവുമായ സംഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഷൗക്കത്തലിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കുടുംബത്തിന് പിന്തുണ അറിയിക്കുന്നതായും എംഎൽഎ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ ആരെങ്കിലും ഉത്തരവാദികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ അവർക്കെതിരെ നിയമാനുസൃതമായി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
