കൊച്ചി:ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നാളെ സംസ്ഥാനത്തെത്തും. രാവിലെ കൊച്ചിയിലെത്തുന്ന അദ്ദേഹം ആലപ്പുഴയില്‍ നടക്കുന്ന കേരള കൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കും.
തുടർന്ന് പത്തനംതിട്ടയിൽ ആറന്മുള ഉതൃട്ടാതി ജലോത്സവവും തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ സമാപന പരിപാടിയും ഉദ്ഘാടനം ചെയ്യും. മറ്റന്നാള്‍ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കേരളത്തിൽ തിരികെയെത്തുന്ന ശ്രീ സി. പി.രാധാകൃഷ്ണൻ, കൊച്ചി കാക്കനാട്ടെ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ രജതജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങും.
