കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞു വരികയാണ്.കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 1080 രൂപ കുറഞ്ഞു. ഗ്രാമിന് 135 രൂപയാണ് താഴ്ന്നത്. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. ആനുപാതികമായ ഇടിവ് എല്ലാ കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. വെള്ളിയുടെ വിലയില്‍ പക്ഷേ മാറ്റമില്ല. ഗ്രാമിന് 260 രൂപയും പത്ത് ഗ്രാമിന് 2600 രൂപയുമായി തുടരുകയാണ്. ഔണ്‍സ് സ്വര്‍ണത്തിന് ഇന്ന് 4424 ഡോളറാണ് പുതിയ നിരക്ക്.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന വിവരമാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം ആരംഭിച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വിപണിയില്‍ ഇന്ന് വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 14370, പവന് വില 114960
18 കാരറ്റ് ഗ്രാം വില 11805, പവന് വില 94440
14 കാരറ്റ് ഗ്രാം വില 9195, പവന് വില 73560
9 കാരറ്റ് ഗ്രാം വില 5930, പവന് വില 47440
