ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ.

കോയമ്പത്തൂർ: ആൺസുഹൃത്തിന് ആഡംബര ബൈക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിൽ മോഷണം നടത്തിയ 19കാരി പിടിയിൽ. കോയമ്പത്തൂരിലാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി ആര്‍ ജോയ് പ്രിൻസി ആണ് അറസ്റ്റിൽ ആയത്. പ്രിൻസിയുടെ ആണ്‍സുഹൃത്തായ ജനകൻ ശിവയ്ക്ക് വേണ്ടി ആഡംബര ബൈക്ക് വാങ്ങുന്നതിനായി തന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മോഷണം നടത്തിയെന്നാണ് ആരോപണം.

തമിഴ് സെൽവൻ എന്നയാളാണ് ആദ്യം പൊലീസിൽ പരാതി നൽകുന്നത്. തന്‍റെ വീട്ടിൽ നിന്ന് 9 പവൻ സ്വര്‍ണം മോഷണം പോയെന്നായിരുന്നു പരാതി. മോഷണം പോകുന്നതിന് തൊട്ടുമുൻപ് ഈ പെണ്‍കുട്ടി ആ വീട്ടിൽ എത്തിയിരുന്നു. ആ ദിവസങ്ങളിൽ തന്നെ തന്‍റെ ആണ്‍സുഹൃത്തിന്, ഫൈനലി എന്നൊരു ക്യാപ്ഷനോടെ, സര്‍പ്രൈസായി ആഡംബര ബൈക്ക് വാങ്ങി നൽകുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരുന്നു.

ഇതിന് പിന്നാലെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച പണം കൊണ്ടാണ് ബൈക്ക് വാങ്ങിയതെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ആൺസുഹൃത്ത് ജനകൻ ശിവ (20) ഒളിവിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!