മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75 പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ്. അഭിനയവർഷങ്ങളിൽ പകർന്നാടിയ വേഷങ്ങൾ ആരെയും മോഹിപ്പിക്കുന്നവയാണ്. അനുഭവങ്ങൾ പാളിച്ചകളിലൂടെ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ച മമ്മൂട്ടി അഞ്ചര പതിറ്റാണ്ടായി മലയാളത്തിന്റെ വിസ്മയമായി തുടരുകയാണ്. ചെന്നൈയിലെ വീട്ടിൽ ലളിതമായാണ് പിറന്നാളാഘോഷം.

മികച്ച നടനുള്ള ദേശീയ പുരസ്കാരനേട്ടത്തിന്റെ സന്തോഷത്തിലാണ് ഇത്തവണ പിറന്നാൾ. ‘ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റിയിലൂടെയാണ് നാലാംതവണത്തെ പുരസ്‌കാരം. മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ പിറന്നാൾദിനത്തിൽ ആരാധകർക്കു മുന്നിലെത്തുന്നത് ആഘോഷത്തിനും ആഹ്ലാദത്തിനും തിളക്കമേറ്റും.

നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫക്കും പിറന്നാൾ സമ്മാനമായി പുറത്തുവിട്ടു. ‘മേള’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിനൊപ്പമുള്ള ‘ഓം’ സിനിമയിലെ കഥാപാത്രത്തിൻ്റെ വിവരങ്ങൾ തിങ്കളാഴ്ച പുറത്തുവരും”. ‘സിയ അറൈവ്സ് ടുമാറോ’ എന്ന കുറിപ്പോടെ ‘ഓം’ ചിത്രത്തിലെ പോസ്റ്റർ മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!