വായ്പാ മേള നാളെ

മാനന്തവാടി: വയനാട് പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ വായ്പാ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 9 ന് രാവിലെ 10ന് വെള്ളമുണ്ട ലൈബ്രറി ഹാളിലാണ് വായ്പാ മേള നടക്കുക. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻ്റ് ഖമർ ലൈല ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡൻറ് പി വി സഹദേവൻ അധ്യക്ഷത വഹിക്കും .

 

ഭവന വായ്പ, വാഹന വായ്പ, കാർഷിക വായ്പ, സംരംഭകത്വ വായ്പ എന്നിവ മേളയിൽ ലഭ്യമാക്കും. ലളിതമായ വ്യവസ്ഥകളും സുതാര്യമായ പലിശ സംവിധാനവും ഒളിഞ്ഞിരിക്കുന്ന ചാർജുകളില്ലാത്ത സേവനവുമാണ് വായ്പാ മേളയുടെ പ്രത്യേകതയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.   കൂടുതൽ വിവരങ്ങൾക്ക്: 8606 584756, 9961 005536.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!