കോഴിക്കോട്: കൊടുവള്ളിയില്‍ ചരക്ക് ലോറിക്ക് തീപിടിച്ച് അപകടം. ശനിയാഴ്ച രാത്രി 12.30-ഓടെ സൗത്ത് കൊടുവള്ളിയിലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് ഇഞ്ചിയുമായി എറണാകുളത്തേക്ക് പോകുകയായിരുന്ന ലോറിക്കാണ് തീപിടിച്ചതെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സൗത്ത് കൊടുവള്ളിയില്‍ വെച്ചായിരുന്നു സംഭവം.
ലോറിയുടെ പിന്നിലെ ടയറിന് സമീപത്ത് നിന്നുമാണ് തീ പടര്‍ന്നത്. ഇത് ശ്രദ്ധയില്‍പെട്ട, ലോറിക്ക് പിന്നിലായി വന്ന വാഹനത്തിലുള്ളവര്‍ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ലോറി റോഡരികില്‍ നിര്‍ത്തി പുറത്തിറങ്ങി. ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്, ഇയാള്‍ സുരക്ഷിതനാണ്. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
