മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ച് അപകടം; 3 പേര്‍ക്ക് ദാരുണാന്ത്യം

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനി കൂപ്പർ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.

 

ഇന്ന്പുലർച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ നാട്ടുകാർ പിടികൂടി. ഡ്രൈവർ സുഹൈൽ സജീവ് ആണ് പിടിയിൽ ആയത്.ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയിൽ ബികോം വിദ്യാർത്ഥിയാണ്. അപകടത്തിൽപ്പെട്ട മിനി കൂപ്പർ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കാർ ഡ്രൈവറുടെ ലഹരി ഉപയോഗമാണോ അപകടത്തിലേക്ക് നയിച്ചതെന്ന കാര്യം വൈദ്യപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ.

 

മരണപ്പെട്ട ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും, ഇയാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള ഡ്രൈവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!