സുൽത്താൻ ബത്തേരി: ദേശീയപാത -766 കൊളഗപാറ എക്സർവീസ്മെൻ കോളനിക്ക് സമീപം ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. ട്രാവലറിന്റെ ഡ്രൈവറാണ് രഞ്ജിത്ത്. ബത്തേരി എക്സർവീസ്മെൻ കോളനിക്ക് സമീപം ട്രാവലറും എതിരെവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം
മണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേർ വാഹനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ട്രാവലറിൽ കുടുങ്ങിയവരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മരിച്ച രണ്ടുപേരുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിലും,മേപ്പാടി വിംസ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു
