നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ

ജിദ്ദ: നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയിൽ മലയാളി നഴ്സ് പൊലീസ് കസ്റ്റഡിയിൽ. സൗദിയിൽ കാണാതായ, വയനാട് അയ്യൻകൊല്ലി സ്വദേശി ഫിലോമിനയെ ആണ് ജിദ്ദ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നാട്ടിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഫിലോമിനയെ ജിദ്ദ എയർപോർട്ടിൽ വെച്ച് കാണാനില്ല എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ജിദ്ദ വിമാനത്താവളത്തിൽ ഫിലോമിനയുടെ പാസ്പോർട്ടും രേഖകളും പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ ഫിലോമിനയെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് എന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

ഡ്ര​ഗ് ട്രഫിക്കിങ് കേസിലാണ് ഫിലോമിനയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സൗദിയിൽ നിരോ​ധിക്കപ്പെട്ട ഏതെങ്കിലും മരുന്ന് കൈവശം വെച്ചരിക്കാം. അതിനാലാകും പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് നി​ഗമനം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. അന്വേഷണം പൂർത്തിയായാൽ തുടർനടപടികൾ സ്വീകരിക്കും. നിരപരാധിയെങ്കിൽ വെറുതെ വിടും. നാട്ടിൽ ഉപയോ​ഗിക്കുന്ന പല മരുന്നുകളും സൗദിയിൽ നിരോധിക്കപ്പെട്ടവയാണ്. ഇതറിയാതെ നാട്ടിൽ നിന്ന് പലരും മരുന്നുകളുമായി എത്താറുണ്ട്. ഇത് കണ്ടെത്തുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!