തിരുവനന്തപുരം:ഈ വർഷത്തെ പത്താംതരം തുല്യതാ പരീക്ഷ നവംബർ 28 മുതൽ ഡിസംബർ 13 വരെ നടത്തും. പരീക്ഷാ ഫീസ് 23 വരെ പിഴയില്ലാതെയും 27 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (പകൽ രണ്ടുമുതൽ അഞ്ചുവരെ) അടയ്ക്കാം.
കൺഫർമേഷൻ നൽകിയതിനുശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പെടെ പരീക്ഷാ ഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം. ഗ്രേഡിങ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: xequivalency.kerala.gov.in.
