കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 20 രൂപയുടെയും പവന്റെ വിലയിൽ 160 രൂപയുടെയും വർധനയാണ് ഇന്നുണ്ടായത്. കഴിഞ്ഞ ദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സ്വർണം.
22 കാരറ്റ് ഗ്രാമിന് 20 രൂപയുടെയും പവന്റെ വിലയിൽ 160 രൂപയുടെയും വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 13,535 രൂപയായി ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,280 രൂപയായാണ് ഉയർന്നിരിക്കുന്നത്. 18 ഗ്രാം സ്വർണത്തിന്റെ വിലയിലും വർധനയുണ്ടായി
ഇന്നത്തെ വില
24 കാരറ്റ്
ഗ്രാമിന് 22 രൂപ ഉയർന്ന് 14,766
പവന് 176 രൂപ ഉയർന്ന് 1,18,128
22 കാരറ്റ്
ഗ്രാമിന് 20 രൂപ കൂടി 13,535
പവന് 160 രൂപ കൂടി 1.08,280
