പ്രവാസി ചീരാൽ മണ്ഡലം കൺവെൻഷൻ നടത്തി

സുൽത്താൻ ബത്തേരി : പ്രവാസി ചീരാൽ മണ്ഡലം കൺവെൻഷൻ ചീരാൽ ഭവനിൽ നടത്തി.പ്രവാസികൾ ചീരാൽ മണ്ഡലം പ്രസിഡൻ്റ് കെ. സി. കെ.തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി. സി. സി.ജന :സെക്രട്ടറി കെ. ആർ.സാജൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് അബ്ദുൾ റഷീദ് നോർക്കയെ കുറിച്ച് ക്ഷേമ നിധിയെക്കുറിച്ചും വിശദമായി സംസാരിച്ചു.പ്രവാസി ജില്ലാ ജന :സെക്രട്ടറി ടി. ടി. സുലൈമാൻ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡൻ്റ് ആയി തിരഞ്ഞെടുത്ത കെ. സി. കെ. തങ്ങളെ യും മണ്ഡലം സെക്രട്ടറി ആയി തിരഞ്ഞെടുത്ത സജി പഴൂരിനെയും ചടങ്ങിൽ ആദരിച്ചു. ഐ. എൻ. സി. മണ്ഡലം പ്രസിഡൻ്റ് ഷിജു കൊഴുവണ,ഹാരിസ് സി. കെ, കരീം മുരിങ്ങ തൊടി, കെ മുനീബ്, പി. സദാനന്ദൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!