ശ്രീ നാരായണ ഗുരുവിൻ്റെ ദർശനം ലോകം ഇന്ന് ചർച്ച ചെയ്യപ്പെടുന്നു ” പി.ടി. മൻമദൻ

മീനങ്ങാടി : എസ് .എൻ ഡി പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽ ഉള്ള ശാഖ യോഗങ്ങളുടെ കുടുംബ സംഗമം യോഗം കൗൺസിലർ. പി.റ്റി. മൻമദൻ മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്ന ജനസമൂഹത്തെ സാക്ഷി ആക്കി ഉത്ഘാടനം ചെയ്തു.

 

ശ്രീ നാരായണഗുരുദേവന്റെ ദർശനങ്ങളാണ് ഇന്ന് ലോകത്തിൽ ഏറ്റവുമധികം ചർച്ച ചെയപെടുന്നത് എന്നും അത്കൊണ്ട് ശാഖ യോഗങ്ങളിൽ ഗുരുദേവന്റെ ആത്മീയത പഠന വിഷയമാക്കണമെന്നും എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

 

യൂണിയൻ പ്രസിഡന്റ്‌ K. R കൃഷ്ണൻ, യൂണിയൻ സെക്രട്ടറി M. മോഹനൻ, യോഗം ഡയറക്ടർ സാജൻ പൊരുണ്ണിക്കൽ, Adv. മോഹൻ കേളനംതടത്തിൽ, ശ്രീമതി അനസൂയ രവി, രവി കാഞ്ഞിരംകുന്നിൽ, ബിജു വടക്കേയിൽ എന്നിവർ പ്രസംഗിച്ചു.ഏറ്റവും കൂടുതൽ കാലം പ്രാർത്ഥന സഭകൾ നടത്തി പേരെടുത്ത വനിതാ സംഘം പ്രസിഡന്റ്‌ നളിനി കൊച്ചുവട്ടപ്പാറയിലിനെ യോഗത്തിൽ ആദരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!