ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ബത്തേരി: ഗുണ്ടൽപേട്ടിന് സമീപം മഥുരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പത് വയസ്സുകാരൻ മരിച്ചു. വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെ മകൻ ഏമാൻ മിഥുൻ ലാൽ (9) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.  കാറിലുണ്ടായിരുന്ന മിഥുൻ ലാൽ, നിമിൻ ലാൽ, നവ്യ മോഹൻ, സോനു വി. എസ്., ഈഷ കല്യാണി, എസ്ത പാർവതി (4), നൈന ലക്ഷ്മി (3) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരിക്കേറ്റ നവ്യ മോഹനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.  മരണപ്പെട്ട ഏമാൻ മിഥുൻ ലാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!