ന്യൂഡൽഹി:ആരോഗ്യനില മോശമായതിനെ തുടർന്ന് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനോട് വിശ്രമത്തിൽ പോകാൻ നിർദ്ദേശിച്ച് ഡോക്ടർമാർ. പഴയതുപോലെ ഇനി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ സംവാദിക്കാൻ കഴിയില്ലെന്നും തന്നോട് ക്ഷമിക്കണമെന്നും അമിതാഭച്ചൻ ആരാധകരോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കേണ്ട താരം അറിയിച്ചു.
മെഗാസ്റ്റാർ അമിതാഭ് ബച്ചൻ എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകരെ ആശങ്കയിലാഴ്ത്തി. തന്റെ അനുയായികളിൽ നിന്ന് ക്ഷമ ചോദിക്കുകയും, വിശ്രമിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കുറച്ച് ദിവസത്തെ അവധിയെടുക്കാൻ തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പതിവായി ആരാധകരുമായി സംവദിക്കുന്ന താരം, ഈ കാലയളവിൽ ഒന്നും എഴുതാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തി.
തന്റെ പുതിയ പോസ്റ്റിൽ, 84 കാരനായ നടൻ എഴുതി, “ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു; വിശ്രമിക്കാനും സുഖം പ്രാപിക്കാനും കുറച്ച് ദിവസത്തേക്ക് അവധിയെടുക്കാൻ എന്നോട് ഉപദേശിച്ചിട്ടുണ്ട്, അതിനാൽ എനിക്ക് ഒന്നും എഴുതാൻ കഴിയുന്നില്ല…”
കുറച്ചു ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെ വ്യക്തമാക്കി. വിജയദശമി ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്
