ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 226 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 33 പന്തില്‍ 67 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അഭിഷേക് ശര്‍മ 12 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ 28 പന്തില്‍ 42 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും 15 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്ന നമൻ ധിറും 24 റണ്‍സെടുത്ത അക്ഷര്‍ പട്ടേലും ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ന്യൂസിലന്‍ഡിനായി മൈക്കല്‍ ബ്രേസ്‌വെല്ലും മിച്ചല്‍ സാന്‍റ്നറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ടി20 ക്രിക്കറ്റില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. സഞ്ജുവാണ് കളിയിലെ താരം. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും.
സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 225-4, ഇന്ത്യ 19.3 ഓവറില്‍ 230-6.
