തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ല; സ്വന്തം കാര്യം നോക്കാൻ ഇന്ത്യക്കറിയാം; യു.എസിനും പാകിസ്ഥാനും ജയശങ്കറിന്റെ കടുത്ത മുന്നറിയിപ്പ്

തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യക്ക് സ്വന്തമായ നിശ്ചയദാർഢ്യവും വ്യക്തതയും വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. എൻ.ഡി.ടി.വി വേൾഡ് സമ്മിറ്റിൽ സംസാരിക്കവേ, അയൽരാജ്യങ്ങളുടെ തീവ്രവാദ നിലപാടുകളോട് ഇന്ത്യ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

 

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പോരാടാൻ മറ്റാരെങ്കിലും വരുമെന്ന് പ്രതീക്ഷിക്കരുതെന്നും, സ്വന്തം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്വയം തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008-ലെ 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം അന്നത്തെ യു.പി.എ സർക്കാർ ശക്തമായ തിരിച്ചടി നൽകാതിരുന്നതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

 

അന്ന് പ്രതികരിക്കാതിരുന്നതുകൊണ്ട് ലോകം ഇന്ത്യയെക്കുറിച്ച് തെറ്റായ സന്ദേശമാണ് ഉൾക്കൊണ്ടതെന്നും, എന്നാൽ ബാലാക്കോട്ട് വ്യോമാക്രമണം, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിർണ്ണായക പ്രതികരണങ്ങളിലൂടെ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് അംഗീകരിച്ച് മുന്നോട്ടുപോകാൻ ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യ മന്ത്രി കർശനമായി വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!