മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 9 വർഷമായി മുങ്ങി നടന്ന പ്രതിയെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന വഞ്ചനാക്കേസ് പ്രതിയായ കമ്പളക്കാട് സ്വദേശി ബാബു എന്ന തുളസീധരനെയാണ് മീനങ്ങാടി അമ്പലപ്പടിയിലെ അഡ്വക്കേറ്റ് മനു മോഹനൻ്റെ വാടകവിട്ടീൽ നിന്ന് ശ്രീകണ്ഠാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പലതരം ബിസിനസ്സാണ് എന്നു പറഞ്ഞു വ്യാജമായി അഡ്വക്കേറ്റിൻ്റെ വാടക വീട്ടിൽ താമസിക്കുകയായിരുന്നു
ജോലി വാഗ്ദാനം ചെയ്ത് 80,000 രൂപ വാങ്ങിയ ശേഷം വിസയും ജോലിയും നൽകാതെ വഞ്ചിച്ചെന്ന കേസിലെ പ്രതിയാണിയാൾ പ്രതി താമസിക്കുന്ന വാടക വീട്ടിലെത്തിയ പൊലീസ് നിരന്തരം വിളിച്ചിട്ടും ഭാര്യ ഗേറ്റ് തുറന്നില്ല. തുടർന്ന് മതിൽ ചാടിക്കടന്ന് അകത്തുകടന്നാണ് പ്രതിയെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതി പൊലീസിനെ അസഭ്യം പറയുകയും തട്ടി കയറുകയും ചെയ്തു. ശ്രീകണ്ഠാപുരം എസ്എച്ച്ഒ എസ്.ഐ. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ മീനങ്ങാടി പൊലീസിന്റെയും സ്പെഷ്യൽ ബ്രാഞ്ചിന്റെയും സഹായത്തോടെയായിരുന്നു അറസ്റ്റ് നടപടി.
