വൈത്തിരി: യുവതിക്കെതിരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാൾ അറസ്റ്റില്‍. മലപ്പുറം, അരീക്കോട്, അമ്പിളിയാനത്ത് വീട്ടില്‍ വി.സി. മുഹമ്മദ് സാലിഹ് (29) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. 11.10.2026 തീയതി ചുണ്ടേല്‍ ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് റോഡരികില്‍ നിർത്തിയ ശേഷം ഇയാൾ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പോലീസ് സ്റ്റേഷനിൽ കേസെടുത്ത് ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്നു . തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
