മുത്തങ്ങ:വയനാട് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ ഷഹബാസ് അഹമ്മദ് ൻ്റെ നേതൃത്വത്തിൽ , എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ഇൻ്റലിജൻസും സംയുക്തമായി മുത്തങ്ങ ഭാഗത്ത് നടത്തിയ പരിശോധനയിൽ , കുമഴി ഭാഗത്ത് ചുക്കാനിക്കുനി ഉന്നതിക്കു സമീപം ഉള്ള നമ്പറിടാത്ത ഒറ്റമുറി കടയിൽ 9 ലിറ്റർ വ്യാജ മദ്യം വിൽപനക്കായി സൂക്ഷിച്ച് വെച്ച കുറ്റത്തിന് ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ കാര്യംമ്പാതിക്കുന്ന് ഭാഗം, തേക്കനാംക്കുന്നേൽ വീട്,മാത്യൂ മകൻ ജിനിഷ് മാത്യൂ എന്നയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്കാരി കേസ് എടുത്തു.
പാർട്ടിയിൽ എക്സൈസ് ഇൻ്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് , പ്രിവന്റീവ് ഓഫീസർമാരായ ചാൾസ് കുട്ടി T.E, കൃഷ്ണൻകുട്ടി, സുരേഷ് വെങ്ങാലിക്കുന്നേൽ ,അനിഷ് A.S, വിനോദ് P R , സിവിൽ എക്സ്സൈസ് ഓഫീസർ ധന്വന്ദ് കെ.ആർ, വനിത സിവിൽ എക്സ്സൈസ് ഓഫീസർ ഫസില .ടി സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ് കെ എന്നിവർ പങ്കെടുത്തു
