വയനാട്ടിൽ വന്‍ കഞ്ചാവ് വേട്ട; ക്രഷര്‍ മാനേജരുടെ മുറിയില്‍ നിന്ന് 24 കിലോഗ്രാം കഞ്ചാവ് പിടികൂടി

ബത്തേരി:ക്രഷര്‍ മാനേജരുടെ മുറിയില്‍ നിന്ന് ട്രോളി ബാഗിൽ സൂക്ഷിച്ച 24 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു വില്പ്പനക്കായി കടത്തി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടിയിലായ എ.ടി.എസ് സാന്‍ഡ്‌സ് ആന്‍ഡ് ക്രഷേഴ്‌സ് എന്ന സ്ഥാപനത്തിലെ മാനേജരായ പുത്തന്‍കുന്ന്, മാക്കുറ്റി, പെലക്കുടി വീട്ടില്‍, എബി ഏലിയാസിന്റെ(35) മുറിയില്‍ നിന്ന് ട്രോളി ബാഗിൽ സൂക്ഷിച്ചതായ 24.164 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു 02.11.2026 തിയതി തിങ്കളാഴ്ച വൈകിട്ടോടെ നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ കൂട്ടാളി പുത്തന്‍കുന്ന്, മാക്കുറ്റി, തേക്കുംകാട്ടില്‍ വീട്ടിൽ ടി.ആര്‍. നിഥുനെ(35) പുട്ടുവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

 

വില്‍പ്പനക്കായി കടത്തി കൊണ്ടുവന്ന ഒരു കിലോയിലധികം കഞ്ചാവുമായി നവംബര്‍ ഒന്നിന് മാക്കുറ്റി പാലത്തിനടുത്ത് വെച്ച് എബി ഏലീയാസിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. തുടർന്ന് എബി ഏലിയാസിൻ്റെ മാക്കുറ്റിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കൂടുതൽ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലഹരി പരിശോധനയിലാണ് വലിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ക്രഷറിലെ മാനേജറായ എബി ഏലിയാസിൻ്റെ മുറിയിൽ കട്ടിലിന്റെ അടിയിലെ ട്രോളി ബാഗിൽ 12 പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത് ഒഡീഷയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ എബിയെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

 

ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹര്‍ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നാര്‍കോട്ടിക് ആന്‍ഡ് ജെൻ്റർ ജസ്റ്റിസ് ഡി.വൈ.എസ്.പി മനോഹരന്‍ ടി യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ബത്തേരി ഡി.വൈ.എസ്.പി എം.എം. അബ്ദുള്‍ കരീമിന് കീഴിലുള്ള സ്ക്വാഡും, സി.ഐ ബിജു ആന്റണി, മീനങ്ങാടി എസ്.ഐ സി.നൗഫല്‍, എ.എസ്.ഐ മോൻസി, എസ്.സി.പി.ഓമാരായ പ്രവീൺ, കെ.എസ് സുരേഷ്, സി.പി.ഒ.മാരായ എന്‍.എ. തോമസ്, എം.എ. അര്‍ജുന്‍, കെ.എസ് അജിൻ, വി.എം മജീഷ്, അനിത്ത് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!