സാമൂഹിക സുരക്ഷാ-ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്: തീയതി നവംബർ 30 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷനും വിവിധ ക്ഷേമനിധി പെന്‍ഷനുകളും കൈപ്പറ്റുന്നവര്‍ക്ക് നിര്‍ബന്ധമായും പൂര്‍ത്തിയാക്കേണ്ട വാര്‍ഷിക മസ്റ്ററിങ് നടത്താനുള്ള അവസാന തീയതി നീട്ടി നൽകി സർക്കാർ ഉത്തരവിട്ടു  ഇതുപ്രകാരം ഗുണഭോക്താക്കൾക്ക് ഈ മാസം നവംബർ 30 വരെ മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

 

നേരത്തെ ഒക്ടോബര്‍ 30 വരെയായിരുന്നു മസ്റ്ററിങ് ചെയ്യാനായി അവസാന തീയതി അനുവദിച്ചിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഇനിയും നിരവധി പേര്‍ക്ക് വിവിധ സാങ്കേതിക കാരണങ്ങളാലും മറ്റും വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് സർക്കാർ ഇപ്പോൾ തീയതി നീട്ടി നൽകിയിരിക്കുന്നത്.

 

പെൻഷൻകാർക്ക് ആശ്വാസകരമായി, മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ (നവംബർ) പെന്‍ഷന്‍ തുക മുടങ്ങാതെ തന്നെ ലഭിക്കുന്നതായിരിക്കും. എന്നാല്‍ നീട്ടിനൽകിയ ഈ മാസം 30-നകം മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത പക്ഷം, വരുന്ന ഡിസംബര്‍ മാസം മുതൽ കൃത്യമായി പെന്‍ഷന്‍ തുക ലഭിക്കുന്നതല്ലെന്ന് അധികൃതർ കർശനമായി ഓർമ്മിപ്പിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ ബയോമെട്രിക് മസ്റ്ററിങ് സൗകര്യമുള്ള സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചോ ഗുണഭോക്താക്കൾക്ക് ഈ സമയംകൊണ്ട് മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!