അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ വയനാട് ബത്തേരി സ്വദേശി ഷിൻ്റോ ഷിബു പിടിയില്‍

ഹൈദരാബാദ്: അധ്യാപകമാർ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നിർണായക വഴിത്തിരിവ്. കേസിലെ മുഖ്യ പ്രതി പിടിയിലായി. വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ഷിൻ്റോ ഷിബു ആണ് പിടിയിലായത്.ഹൈദരബാദില്‍  വെച്ചാണ് ഇയാളെ പൊലീസ് പിടികൂടി.അധ്യാപികമാർ ഉള്‍പ്പെടെ ഉള്ളവരുമായുള്ള ഇടപാടുകളിലെ മുഖ്യ സൂത്രധാരനാണ് ഷിൻ്റോ ഷിബു. ഇയാളുടെ സുഹൃത്തുക്കളെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരെയാണ് അസ്റ്റ് ചെയ്തത്.

അതേസമയം കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസില്‍ അറസ്റ്റിലായ അധ്യാപികമാർ. ലഹരി മരുന്നുമായി വടകര സ്വദേശിയായ സഫ്വാൻ എന്നയാളെ പിടികൂടിയതില്‍ നിന്നാണ് അധ്യാപികമാരിലേക്ക് അന്വേഷണം എത്തിയതും അറസ്റ്റ് ചെയ്തതും. ലഹരി വില്‍പ്പനയുടെ സാമ്പത്തിക ഇടപാടുകളില്‍ ഈ അധ്യാപികമാര്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ കീർത്തനയ്ക്കും കാവ്യക്കും നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പിടിയിലായ ഷിന്റോ ഷിബു രാജ്യാന്തര ലഹരി ശൃംഖലയിലെ പ്രധാന കണ്ണി. ഹൈദരാബാദിൽ ഷിന്റോ ഒളിവിൽ കഴിഞ്ഞത് ദിൽഷാദ് എന്ന പേരിൽ. മരിച്ചുപോയ ദിൽഷാദ് എന്നയാളുടെ ഐഡി കാർഡും മൊബൈൽ നമ്പറും ഉപയോഗിച്ചായിരുന്നു ഷിന്റോയുടെ ലഹരിവ്യാപാരം. സിറ്റി പോലീസ് കമ്മീഷണർ ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിലാണ് പിടി കൂടിയത്.

 

ഹൈദരാബാദ് പോലീന്റെ സഹായത്തോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് പ്രതിയെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. വടകരയിൽ സഫ്വാൻ എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്വേഷണത്തിൽ അധ്യാപികമാരുടെ പങ്കും വെളിപ്പെടുകയായിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!