ബത്തേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; രണ്ടുപേർ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശികളായ പട്ടരുപടി, തട്ടകത്ത് വീട്ടിൽ ബേണി ടി.എം (43), ഫെയർലാൻഡ്, മരുത്താളിൽ വീട്ടിൽ രഞ്ജിത്ത് രാജൻ (43) എന്നിവരെയാണ് സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി എം.എം അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഡൽഹിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ലോഡ്ജ് മുറിയിൽ വെച്ചും, ബത്തേരിയിലെ വീട്ടിൽ വെച്ചും ഇവർ ചേർന്ന് അതിക്രമം നടത്തിയെന്നാണ് പരാതി. പരാതിക്കാരിയുടെ നഗ്‌നചിത്രങ്ങൾ പകർത്തി മറ്റുള്ളവർക്ക് അയച്ചുകൊടുത്തതായും പരാതിയിൽ പറയുന്നു.

കേസ് രജിസ്റ്റർ ചെയ്‌തതിനെ തുടർന്ന് ഒളിവിൽ പോയ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ വയനാട് ജില്ലാ സെഷൻസ് കോടതിയും കേരള ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു. തുടർന്ന് ബുധനാഴ്ച രാവിലെ രണ്ടു പേരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!