സ്വർണ്ണ വില കുറഞ്ഞതിന്റെ പേരിൽ ബാങ്ക് പണയം വെച്ച സ്വർണ്ണത്തിൻറെ ഈട് വില കുറഞ്ഞു എന്നു പറഞ്ഞു അധിക പണം അടയ്ക്കാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ പണയ സ്വർണം ലേലം ചെയ്യുമെന്ന് കാണിച്ച് കർഷകർക്ക് വ്യാപകമായി നോട്ടീസ് അയക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും സ്വർണ്ണവില കുറയുന്നു എന്നതുകൊണ്ട് മാത്രം ബാങ്കിന് ഇഷ്ടാനുസരണം അധിക തുക ആവശ്യപ്പെടാൻ കഴിയുകയില്ലന്നും, അത് വായ്പയുടെ കരാർ ലംഘനമാണ്.
സ്വർണ്ണ വായ്പ അടക്കം എല്ലാതരം വായ്പകൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം.ഇതിനെതിരെ പാർട്ടി ശക്തമായി സമര രംഗത്തിറങ്ങുമെന്ന് കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അതുപോലെ സിബിൽ സ്കോറിൻ്റെ പേര് പറഞ്ഞ് പഴയ ലോൺ അടച്ചുതീർത്തവർക്ക് പുതിയ വായ്പ നിഷേധിക്കുന്നതു പ്രതിഷേധാർഹമാണെന്ന് യോഗം കുറ്റപ്പെടുത്തി. ജോസഫ് കളപ്പുര അധ്യക്ഷത വഹിച്ചു ജോസ് തലച്ചിറ സ്റ്റീഫൻ സാജു ബൈജു ഐസക്ക് ബിജു ഏലിയാസ്, കെ ടി ജോർജ് വക്കിൽ,സി.പി അഷറഫ് ,ബിജു പി. വി ,, മാത്യൂസ് പുത്തൻപറമ്പിൽ, എ. ജെ ബേബി . പി അബ്ദുറഹിമാൻ, ശിവദാസ്. , സജി പി.കെ തുടങ്ങിയവർ പ്രസംഗിച്ചു.
